|    Sep 24 Sun, 2017 2:17 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു

Published : 25th October 2016 | Posted By: SMR

ഇസ്‌ലാമാബാദ്: പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ വെടിയേറ്റുമരിച്ചു. രഹസ്യാന്വേഷണ വിഭാഗം സബ് ഇന്‍സ്‌പെക്ടറായ അക്ബര്‍ അലിയാണ് ചര്‍സദ്ദാ ജില്ലയില്‍ വെടിയേറ്റുമരിച്ചത്. വടക്ക്പടിഞ്ഞാറന്‍ പാകിസ്താനിലാണ് സംഭവം. മോട്ടോര്‍ബൈക്കിലെത്തിയ രണ്ട്‌പേര്‍ അദ്ദേഹത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. നാലുതവണ വെടിയേറ്റ അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തതായാണ് വിവരം. രാജ്യത്ത് ഐഎസ് സാന്നിദ്ധ്യമുണ്ടെന്ന് കഴിഞ്ഞ മാസം പാകിസ്താന്‍ സ്ഥിരീകരിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക