|    Jan 18 Wed, 2017 9:40 pm
FLASH NEWS

പാക് മാധ്യമപ്രവര്‍ത്തകന് രാജ്യം വിടുന്നതിന് വിലക്ക്

Published : 12th October 2016 | Posted By: SMR

ഇസ്‌ലാമാബാദ്: പ്രമുഖ പാക് മാധ്യമപ്രവര്‍ത്തകന്‍ സിറില്‍ അല്‍മെയ്ഡയെ രാജ്യത്ത് നിന്ന് പുറത്തുപോവുന്നതില്‍ നിന്നും വിലക്കി. സര്‍ക്കാരും സൈനിക നേതൃത്വവും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടെന്ന രീതിയില്‍ വാര്‍ത്ത പുറത്തുവിട്ടതിനു പിന്നാലെയാണ് നടപടി. തന്നെ പുറത്തുപോവുന്നതില്‍ നിന്നും വിലക്കിയതായി സിറില്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
ഡോണ്‍ പത്രത്തിലെ റിപോര്‍ട്ടറാണ് സിറില്‍. രാജ്യത്തിനുള്ളിലെ സായുധസംഘങ്ങളുടെ പ്രവര്‍ത്തനം മൂലം ആഗോളതലത്തില്‍ പാകിസ്താന്‍ ഒറ്റപ്പെട്ടതായും സൈന്യം സായുധസംഘങ്ങള്‍ക്ക് സഹായം നല്‍കുന്നതു മൂലമാണ് ഇതെന്നും സിറില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട്. സൈനികമേധാവികള്‍ക്ക് സര്‍ക്കാര്‍ പരുഷമായി മുന്നറിയിപ്പ് നല്‍കിയെന്നും റിപോര്‍ട്ടില്‍ പറയുന്നു. റിപോര്‍ട്ട് സര്‍ക്കാര്‍ മൂന്ന് തവണ നിഷേധിച്ചിരുന്നു. വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് പുറത്തെവിടേയും പോകാന്‍ ഉദ്ദേശ്യമില്ലെന്നും പാകിസ്താനാണ് തന്റെ രാജ്യമെന്നും സിറില്‍ ട്വിറ്ററില്‍ കുറിച്ചു. വാര്‍ത്ത പുറത്തുവിട്ടവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ഒക്ടോബര്‍ പത്തിന് പ്രധാനമന്ത്രി നവാസ് ശെരീഫ് ഉത്തരവിട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക