|    Jun 23 Sat, 2018 2:31 am
FLASH NEWS
Home   >  Sports  >  Cricket  >  

പാക് പേസിന് മുന്നില്‍ ഇംഗ്ലണ്ട് തകര്‍ന്നു; പാകിസ്താന്‍ ഭേദപ്പെട്ട നിലയില്‍

Published : 24th May 2018 | Posted By: vishnu vis

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ആതിഥേയരെ എറിഞ്ഞു വീഴ്ത്തി പാകിസ്താന്‍. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ബാറ്റിങ് തിരഞ്ഞെടുത്തപ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ അവര്‍ 10 വിക്കറ്റിന് 164 റണ്‍സിലേക്ക് കൂപ്പുകുത്തി. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ഹസന്‍ അലിയുടെയും മുഹമ്മദ് അബ്ബാസിന്റെയും ബൗളിങാണ് ഇംഗ്ലണ്ടിനെ കൂടാരം കയറ്റുന്നതില്‍ നിര്‍ണായകമായത്. മുഹമ്മദ് ആമിറും ഫഹീം അഷ്‌റഫും ഒരോ വിക്കറ്റും വീഴ്ത്തി. 14 ഓവറില്‍ വെറും 23 വിക്കറ്റുകള്‍ വീഴ്ത്തിയാണ് പുതുമുഖ താരമായ അബ്ബാസ് നാല് വിക്കറ്റ് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ അലിസ്റ്റര്‍ കുക്കിന്റെ (70) തകര്‍പ്പന്‍ ബാറ്റിങാണ് ഇംഗ്ലണ്ടിനെ നാണക്കേടില്‍ നിന്നും കരകയറ്റിയത്. ബെന്‍ സ്റ്റോക്‌സും(38) ജോണി ബെയര്‍‌സ്റ്റോയും( 27) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റിന് 50 റണ്‍സെന്ന നിലയിലാണ് പാകിസ്താന്‍. 18 റണ്‍സെടുത്ത അസ്ഹര്‍ അലിയും 21 റണ്‍സെടുത്ത ഹാരിസ് സുഹൈലുമാണ് ക്രീസില്‍. നാല് റണ്‍സെടുത്ത ഇമാമുല്‍ ഹഖിന്റെ വിക്കറ്റാണ് പാകിസ്താന് നഷ്ടമായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss