|    Jan 21 Sat, 2017 3:38 am
FLASH NEWS

പാക് നുഴഞ്ഞുകയറ്റം വീണ്ടും; ഏഴു പേരെ സൈന്യം വധിച്ചു

Published : 7th October 2016 | Posted By: SMR

ശ്രീനഗര്‍: പാക് അധീന കശ്മീരില്‍ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാലു പേരെയും ജമ്മു-കശ്മീരിലെ കുപ്‌വാരയില്‍ സൈനികത്താവളത്തിനു നേരെ ആക്രമം നടത്താന്‍ ശ്രമിച്ച മൂന്നു പേരെയും സൈന്യം വധിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. നൗഗം മേഖലയില്‍ രണ്ടു തവണയും റാംപൂരില്‍ ഒരു തവണയും നുഴഞ്ഞുകയറ്റ ശ്രമം നടന്നു. ഇതില്‍ നൗഗം മേഖലയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് നാലു പേര്‍ മരിച്ചത്. സൈന്യത്തിന്റെ തിരിച്ചടിയെത്തുടര്‍ന്ന് ബാക്കിയുള്ള നുഴഞ്ഞുകയറ്റക്കാര്‍ പാക് അധീന കശ്മീരിലേക്ക് പിന്‍വാങ്ങി.
കുപ്‌വാരയില്‍  ഏറ്റുമുട്ടലിനു ശേഷം സൈനികത്താവളത്തിലെ വളപ്പിനുള്ളില്‍ തിരച്ചില്‍ നടത്തുന്നതിനിടെ അക്രമികള്‍  സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ തിരിച്ചടിയിലാണ് മൂന്നു പേര്‍ മരിച്ചതെന്ന് കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ രാജീവ് ഷറാങ് പറഞ്ഞു.
മൂന്ന് എകെ റൈഫിളുകള്‍, നിരവധി വെടിക്കോപ്പുകള്‍, ദിശാനിര്‍ണയ ഉപകരണങ്ങള്‍, മൂന്നു മൊബൈല്‍ ഫോണുകള്‍, ഉണക്കപ്പഴങ്ങള്‍, മരുന്നുകള്‍, ഭൂപടങ്ങള്‍ തുടങ്ങിയവ ഇവരില്‍ നിന്നു പിടിച്ചെടുത്തതായും അദ്ദേഹം അറിയിച്ചു. കണ്ടെടുത്ത മരുന്നു പായ്ക്കറ്റുകളില്‍ പാകിസ്താന്റെ മുദ്രയുണ്ട്. ദീര്‍ഘനേരം സൈനികത്താവളത്തില്‍ കഴിയാനുള്ള തയ്യാറെടുപ്പുമായാണ് അക്രമികള്‍ വന്നതെന്നു സൂചനയുണ്ടെന്നും കേണല്‍ രാജീവ് ഷറാങ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക