|    Oct 20 Fri, 2017 9:46 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പാക് നീക്കം മുന്‍കൂട്ടി കണ്ടിരുന്നു: ബിഎസ്എഫ്

Published : 1st December 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യ പാക് അധീന കശ്മീരില്‍ നടത്തിയ മിന്നലാക്രമണത്തിന് ശേഷം പാകിസ്താന്റെ ഭാഗത്തുനിന്ന് തുരങ്കത്തിലൂടെയുള്ള നുഴഞ്ഞുകയറ്റ ശ്രമമുണ്ടാവുമെന്ന് മുന്‍കൂട്ടി കണ്ടിരുന്നതായി ബിഎസ്എഫ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭൂമിക്കടിയില്‍ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരുന്നതായി ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ കെ ശര്‍മ പറഞ്ഞു. അതുകൊണ്ടാണ് നുഴഞ്ഞുകയറ്റക്കാരെ തടുക്കാന്‍ ബിഎസ്എഫിന് സാധിച്ചത്. ബിഎസ്എഫിന്റെ പിതാവ് കെ എഫ് റുസ്മതിന്റെ പേരിലാണ് ജമ്മു കശ്മീരിലെ ബിഎസ്എഫ് നടപടി അറിയപ്പെടുന്നത്.
പാകിസ്താന്റെ ഭാഗത്തുനിന്ന് അതിര്‍ത്തി നിയന്ത്രണരേഖയില്‍ മാത്രമല്ല അന്താരാഷ്ട്ര അതിര്‍ത്തിയിലും ആക്രമണമുണ്ടാവുമെന്ന് ഞങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കിയിരുന്നു. അത് നേരിടാനുള്ള തയ്യാറെടുപ്പുകളും നടത്തി. മെച്ചപ്പെട്ട തയ്യാറെടുപ്പുകള്‍ യുദ്ധത്തിന്റെ പാതി വിജയമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞദിവസം രാംഗഡ് മേഖലയിലെ ചാംലിയാന്‍ പ്രദേശത്തെ ഫത്‌വാല്‍ ഗ്രാമത്തിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറിയ മൂന്ന് അക്രമികളെ ബിഎസ്എഫ് വധിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക