|    Jul 27 Thu, 2017 12:47 pm
FLASH NEWS
Home   >  News now   >  

പാക് ദേശീയ ദിനത്തിന് രാഷ്ട്രപതിയുടെ ആശംസ

Published : 22nd March 2016 | Posted By: sdq

Pranab-MUkherjee1

ന്യൂഡല്‍ഹി: നാളെ നടക്കുന്ന പാക്കിസ്താന്‍ ദേശീയ ദിനത്തിന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ആശംസകള്‍ നേര്‍ന്നു. മാര്‍ച്ച് 23ന് നടക്കുന്ന ദേശീയ ദിനത്തിന് ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് പാക്കിസ്താന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും തന്റെ അഭിവാദ്യങ്ങളും ആശംസകളും നേരുന്നുവെന്ന് പാക്കിസ്താന്‍ പ്രസിഡന്റ് മമ്‌നൂന്‍ ഹുസൈന് അയച്ച സന്ദേശത്തില്‍ പ്രണാബ് മുഖര്‍ജി വ്യക്തമാക്കി.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനപരവും സൗഹാര്‍ദപരവുമായ സഹകരണത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യ-പാക് സഹകരണം മേഖലയെ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും നയിക്കുമെന്ന് തനിക്ക് ഉറച്ച ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക