|    Jan 22 Sun, 2017 3:58 pm
FLASH NEWS

പാക് ദിനത്തില്‍ ആസിയാ അന്ദറാബി ശ്രീനഗറില്‍ പാക് പതാക ഉയര്‍ത്തി

Published : 23rd March 2016 | Posted By: swapna en

asiya-anthrabhi

ശ്രീനഗര്‍: പാക് ദിനത്തില്‍ ദുഖ്തരാന്‍ ഇ മില്ലത്ത് നേതാവ് ആസിയാ അന്ദറാബിയുടെ നേതൃത്വത്തില്‍ ശ്രീനഗറിലെ വിവിധയിടങ്ങളില്‍ പാക് പതാക ഉയര്‍ത്തി. മാര്‍ച്ച് 23നാണ് പാകിസ്താനില്‍ പാക് ദിനം ആചരിക്കാറ്. ലാല്‍ ചൗക് പോലുള്ള സുപ്രധാന സ്ഥലങ്ങളിലാണ് പതാക ഉയര്‍ത്തിയത്.  പോലിസ് പിന്നീട് പതാക എടുത്ത് മാറ്റി. എല്ലാവര്‍ഷവും പാക് ദിനത്തിലും പാക് സ്വാതന്ത്ര്യ ദിനത്തിലും അന്ദറാബിയുടെ പാര്‍ട്ടി ജമ്മു കശ്മീരിലെ വിവിധയിടങ്ങളില്‍ പാക്് പതാക ഉയര്‍ത്താറുണ്ട്.  നേരത്തെ പാക് സ്വാതന്ത്ര്യ ദിനത്തില്‍ പാക്  പതാക ഉയര്‍ത്തിയതിനെ തുടര്‍ന്ന് അന്ദറാബിക്കെതിരേ കേസ്സെടുത്തിരുന്നു. പാക് ദിനത്തിലും പാക് സ്വാതന്ത്ര്യ ദിനത്തിലും പാകിസ്താന്‍ കശ്മീരിലെ വിഘടനവാദിനേതാക്കളെ പാകിസ്താനിലേക്ക് ക്ഷണിക്കാറുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 956 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക