|    Apr 26 Thu, 2018 9:05 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പാക് താലിബാന്‍ കമാന്‍ഡര്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു

Published : 27th November 2015 | Posted By: SMR

ഇസ്‌ലാമാബാദ്: സായുധ സംഘടനയായ പാക് താലിബാന്‍ (തെഹ്‌രികെ താലിബാന്‍ പാകിസ്താന്‍) മുതിര്‍ന്ന കമാന്‍ഡര്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പാകിസ്താനി ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. അഫ്ഗാനിസ്താനിലെ ഖുദ്‌സ് പ്രവിശ്യയില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ഖാലിദ് മശ്ഹൂദ് എന്ന ഖാന്‍ സെയ്ത് സജ്‌നയും 12 കുട്ടികളും കൊല്ലപ്പെട്ടതെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. പാക് അതിര്‍ത്തിയോടു ചേര്‍ന്ന ദക്ഷിണ വസീറിസ്താനില്‍ ദാമ്മ ഭാഗത്ത് യുഎസ് നാലു ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായും അധികൃതര്‍ അറിയിച്ചു. അതേസമയം, സജ്‌നയുടെ മരണവാര്‍ത്ത അദ്ദേഹത്തിന്റെ വക്താവ് നിഷേധിച്ചു. സജ്‌ന ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും വക്താവ് അഅ്‌സം താരീഖ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss