|    Jan 22 Sun, 2017 7:38 pm
FLASH NEWS

പാക് താരങ്ങളുടെ സിനിമകള്‍ക്കു വിലക്ക്; മോദി ക്ഷമ ചോദിക്കാത്തതെന്ത്: അനുരാഗ് കശ്യപ്

Published : 17th October 2016 | Posted By: SMR

anurag-kashyap

ന്യൂഡല്‍ഹി: പാക് താരങ്ങള്‍ അഭിനയിച്ച സിനിമകള്‍ വിലക്കുകയാണെങ്കില്‍ പാക് പ്രധാനമന്ത്രിയെ അവിടെപ്പോയി കണ്ട നരേന്ദ്ര മോദി ക്ഷമാപണം നടത്താത്തതെന്തെന്ന് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. പാക് താരങ്ങള്‍ അഭിനയിച്ചതിന്റെ പേരില്‍ കരണ്‍ ജോഹറിന്റെ ഏ ദില്‍ ഹേ മുഷ്‌കില്‍ പ്രദര്‍ശന വിലക്ക് നേരിടുന്ന സാഹചര്യത്തിലാണ് കശ്യപിന്റെ പരാമര്‍ശം.
ഏ ദില്‍ ഹേ മുഷ്‌കിലിന്റെ ചിത്രീകരണസമയത്തായിരുന്നില്ലേ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താന്‍ സന്ദര്‍ശിച്ചതെന്നും കശ്യപ് ചോദിച്ചു. പാക് താരം ഫവാദ് ഖാനാണ് സിനിമയില്‍ അഭിനയിച്ചത്. കുഴപ്പങ്ങളൊക്കെയും സിനിമയ്ക്കു മേല്‍ ചാരി അവയുടെ നിരോധനമാണ് ഇവിടെ നടക്കുന്നതെന്നും ഇക്കാര്യത്തില്‍ സംവിധായകന്‍ കരണ്‍ ജോഹറിനൊപ്പമാണ് താനെന്നും അനുരാഗ് കശ്യപ് ട്വിറ്ററില്‍ പറഞ്ഞു.
പാകിസ്താന്‍ താരങ്ങള്‍ അഭിനയിച്ച സിനിമകള്‍ക്ക് റിലീസിന് തിയേറ്ററുകള്‍ നല്‍കേണ്ടതില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ സിനിമ ഓണേഴ്‌സ് എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് തീരുമാനിച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിലും കര്‍ണാടകയിലുമാണ് തീരുമാനം നടപ്പില്‍വരുക.
ഒക്ടോബര്‍ 28നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ വിവാദത്തെത്തുടര്‍ന്ന് ഫവാദ് ഖാനെ നീക്കേണ്ടതില്ലെന്നാണ് കരണ്‍ ജോഹര്‍ ഉള്‍പ്പെടെയുള്ള ചിത്രത്തിന്റെ നിര്‍മാതാക്കളുടെ തീരുമാനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 147 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക