|    May 24 Thu, 2018 6:32 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പാക് ജയം ആഘോഷിച്ച കേസ് ; രാജ്യദ്രോഹകുറ്റംഒഴിവാക്കി

Published : 23rd June 2017 | Posted By: fsq

 

ഭോപ്പാല്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താന്റെ വിജയം ആഘോഷിച്ച 15 പേരെ അറസ്റ്റ ചെയ്ത് രാജ്യദ്രോഹംകുറ്റം ചുമത്തിയ നടപടി  മധ്യപ്രദേശ് പോലിസ് പിന്‍വലിച്ചു. മൊഹാദ് നഗരത്തിലാണ് സംഭവം നടന്നത്. ഞായറാഴ്ച രാത്രി ചില ആളുകള്‍ ചേര്‍ന്ന് പാക് ടീമിന്റെ ജയം പടക്കംപൊട്ടിച്ചാണ് ആഘോഷിച്ചത്. പ്രതികള്‍ ഇന്ത്യാവിരുദ്ധ മുദ്രവാക്യം  വിളിച്ചതായി പോലിസ് പറഞ്ഞു. ഐപിസി 153 പ്രകാരമാണ് കേസെടുത്തത്. രാജ്യദ്രോഹം കുറ്റം പിന്‍വലിച്ച് പകരം സാമുദായിക സൗഹാര്‍ദത്തിന് തടസ്സം സൃഷ്ടിച്ചതിനാണ് കേസെടുത്തതെന്ന് ബര്‍ണാപൂര്‍ എസ്പി ആര്‍ ആര്‍ എസ് പരിഹാര്‍ പറഞ്ഞു. അറസ്റ്റിലായ ഒരാള്‍പോലും മുമ്പ് ഒരു കുറ്റകൃത്യത്തിലും ഉള്‍പ്പെട്ടിട്ടില്ലെന്ന് ബോധ്യമായതായും അദ്ദഹം പറഞ്ഞു. തിങ്കളാഴാചയാണ്  പ്രായമുള്ള 15 പേരെ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss