|    May 23 Wed, 2018 1:23 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പാക് ജയം ആഘോഷിച്ചു; 15 പേര്‍ അറസ്റ്റില്‍

Published : 21st June 2017 | Posted By: fsq

 

ബുര്‍ഹാന്‍പൂര്‍: മധ്യപ്രദേശില്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ച 15 പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഇന്ത്യയെ തോല്‍പ്പിച്ച് ഐസിസി ചാംപ്യന്‍ ട്രോഫി പാകിസ്താന്‍ കരസ്ഥമാക്കിയത് ആഘോഷിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. മല്‍സരത്തില്‍ പാകിസ്താന്‍ ഇന്ത്യയെ 180 റണ്‍സിന് തകര്‍ത്തിരുന്നു. തുടര്‍ന്ന് മോഹാദ് നഗരത്തില്‍ ഞായറാഴ്ച രാത്രി ഇവര്‍ പടക്കം പൊട്ടിക്കുകയും പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. ഷാപൂര്‍ പോലിസ് സ്‌റ്റേഷനില്‍ സുഭാഷ് ലക്ഷ്മണ്‍ കോലി നല്‍കിയ പരാതിയിലാണ് 15 പേരെ അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷ നിരസിച്ച കോടതി ഇവരെ ജയിലിലേക്കയച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss