|    Feb 22 Thu, 2018 2:07 am
FLASH NEWS
Home   >  Todays Paper  >  page 9  >  

പാക്-ചൈന ആണവ സഹകരണത്തിന്റെആഴം വ്യക്തമാക്കി സിഐഎ റിപോര്‍ട്ട്‌

Published : 29th January 2017 | Posted By: fsq

 

വാഷിങ്ടണ്‍: പാക്-ചൈന സൈനിക സഹകരണത്തിന്റെ ആഴം വ്യക്തമാക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്തുവിട്ട് സിഐഎ. പാകിസ്താന് അണ്വായുധങ്ങള്‍ ഉള്‍പ്പെടെ കൈമാറാന്‍ തയ്യാറാണെന്ന ചൈനീസ് നിലപാടാണ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ റിപോര്‍ട്ടിലുള്ളത്. അണ്വായുധ സാങ്കേതികവിദ്യ കൂടാതെ ഇതു നിര്‍മിക്കാന്‍ ആവശ്യമായ ഉപകരണങ്ങളും നല്‍കിയതായി റിപോര്‍ട്ടില്‍ പറയുന്നു. ചൈനയുടെ സഹായത്തോടെ ഏഷ്യയില്‍ പ്രത്യേക അണ്വായുധ മേഖല സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും സംയുക്തമായി അണ്വായുധങ്ങള്‍ വികസിപ്പിക്കുന്നതിന്റെ തെളിവും സിഐഎ യുഎസ് കോണ്‍ഗ്രസ്സിനു മുമ്പില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പാക് ഉന്നത സൈനിക ഉദ്യോഗസ്ഥരും ബെയ്ജിങ് നേതൃത്വവും നിരന്തര ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു. പാക്-ചൈനാ ബന്ധം ഇന്ത്യയെ ദോഷകരമായി ബാധിക്കുമെന്നും സിഐഎ മുന്നറിയിപ്പ് നല്‍കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss