|    Oct 17 Tue, 2017 3:15 pm
Home   >  Todays Paper  >  page 9  >  

പാക് ചന്തയില്‍ സ്‌ഫോടനം;15 മരണം

Published : 14th December 2015 | Posted By: SMR

ഇസ്‌ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഗോത്രമേഖലയില്‍ തിരക്കേറിയ ചന്തയിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ മരിച്ചു. 50 പേര്‍ക്കു പരിക്കേറ്റു. കുറം ഗോത്ര ജില്ലാ തലസ്ഥാനമായ പാരാചിനാര്‍ ഈദ്ഗാഹിലെ ഞായറാഴ്ച ചന്തയിലാണു സ്‌ഫോടനം. പരിക്കേറ്റവരില്‍ മിക്കവരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്നു ജില്ലാ ആശുപത്രി ഡോക്ടറെ ഉദ്ധരിച്ച് എഎഫ്പി റിപോര്‍ട്ട് ചെയ്തു. ശിയാ ഭൂരിപക്ഷ മേഖലയിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം സൈനിക ചെക്‌പോസ്റ്റിനു സമീപം നടന്ന സ്‌ഫോടനത്തില്‍ സൈനികന്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക