|    Jul 28 Fri, 2017 4:42 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പാക് ചന്തയിലെ സ്‌ഫോടനം: മരണം 24 ആയി

Published : 15th December 2015 | Posted By: SMR

ഇസ്‌ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ തിരക്കേറിയ ചന്തയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി. പരിക്കേറ്റ 70 ഓളം പേര്‍ ചികില്‍സയിലാണ്. മരിച്ചവരില്‍ ചിലരുടെ സംസ്‌കാരം നടത്തി. അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഗോത്രമേഖലയായ പാരചിനാര്‍ നഗരത്തിലെ ഈദ്ഗാഹ് വസ്ത്ര ചന്തയിലാണ് ആക്രമണം. നീണ്ടകാലം ശിയ-സുന്നി സംഘര്‍ഷങ്ങള്‍ക്കു വേദിയായിരുന്നു മേഖല. ആക്രമണത്തിന്റെ ഉത്തരവാദിത്തം സുന്നി സായുധസംഘമായ ലശ്കറെ ജങ്‌വി ഏറ്റെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക