|    Oct 15 Mon, 2018 8:16 pm
FLASH NEWS
Home   >  Sports  >  Cricket  >  

പാക് ക്രിക്കറ്റ് താരം ഖാലിദ് ലത്തീഫിന് അഞ്ച് വര്‍ഷം വിലക്ക്

Published : 20th September 2017 | Posted By: ev sports


കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് താരം ഖാലിദ് ലത്തീഫിന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) അഞ്ച് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ഒത്തുകളിച്ചതിനെത്തുടര്‍ന്നാണ് ലത്തീഫിന് വിലക്ക് ഏര്‍പ്പെടുത്തിയത്. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് പിസിബി ദീര്‍ഘനാളുകളായി നടത്തിവരുന്ന അന്യോഷണത്തിലാണ് ലത്തീഫ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. വിലക്ക് കൂടാതെ ഒരു മില്യന്‍ പാകിസ്താന്‍ രൂപയും ലത്തീഫ് പിഴയായി നല്‍കണം. 31 കാരനായ ലത്തീഫ്  പാകിസ്താന്‍ ദേശീയ ടീമിന് വേണ്ടി അഞ്ച് ഏകദിനങ്ങളിലും 13 ട്വന്റി മല്‍സരങ്ങളും കളിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം ഒത്തുകളിയെത്തുടര്‍ന്ന് ഷര്‍ജീല്‍ ഖാനെയും പിസിബി അഞ്ച് വര്‍ഷത്തേക്ക് വിലക്കിയിരുന്നു. ഇവരെക്കൂടാതെ ഓള്‍ റൗണ്ടര്‍ മുഹമ്മദ് നവാസ്, ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരും ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് അന്യോഷണം നേരിടുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss