|    Jul 22 Sun, 2018 6:27 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

പാക് ക്രിക്കറ്റ് താരം ഖാലിദ് ലത്തീഫിന് 5 വര്‍ഷം വിലക്ക്

Published : 21st September 2017 | Posted By: fsq

 

കറാച്ചി: ക്രിക്കറ്റ് താരം ഖാലിദ് ലത്തീഫിന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) അഞ്ച് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ഒത്തുകളിച്ചതിനെത്തുടര്‍ന്നാണ് ലത്തീഫിന് വിലക്ക്. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് പിസിബി ദീര്‍ഘനാളുകളായി നടത്തിവരുന്ന അന്വേഷണത്തിലാണ് ലത്തീഫ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. വിലക്ക് കൂടാതെ ദശലക്ഷം പാകിസ്താന്‍ രൂപയും ലത്തീഫ് പിഴയായി നല്‍കണം. 31കാരനായ ലത്തീഫ്  പാകിസ്താന്‍ ദേശീയ ടീമിന് വേണ്ടി അഞ്ച് ഏകദിനങ്ങളിലും 13 ട്വന്റി മല്‍സരങ്ങളും കളിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഒത്തുകളിയെത്തുടര്‍ന്ന് ഷര്‍ജീല്‍ ഖാനെയും പിസിബി അഞ്ച് വര്‍ഷത്തേക്ക് വിലക്കിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss