|    Jun 22 Fri, 2018 1:11 pm
FLASH NEWS
Home   >  Sports  >  Cricket  >  

പാക് ക്രിക്കറ്റ് ടീമിന്റെ കട്ട ആരാധകന്‍ ചാച്ചാ ഷിക്കോഗ ഇത്തവണ ഇന്ത്യക്കൊപ്പം, കാരണം ഇതാണ്

Published : 30th May 2017 | Posted By: ev sports


ലണ്ടന്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ- പാക് ക്രിക്കറ്റ് മല്‍സരം കേവലം ഒരു മല്‍സരം എന്നതിലുപരിയായി  ഇരു രാജ്യങ്ങളുടേയും അഭിമാന പോരാട്ടംകൂടിയാണ്. മല്‍സരം തുടങ്ങുന്നതിന് മുമ്പേ തന്നെ ഇരു ടീമുകളുടേയും ആരാധകര്‍ തമ്മിലുള്ള വാക് പോരുകളു വെല്ലുവിളികളും സജീവമാകാറുണ്ട്. ഇത്തവണയും ആവേശം ഒട്ടും ചോരാതെ ഇന്ത്യ- പാക് പോരാട്ടത്തിന് കാത്തിരിക്കവേ അപ്രതീക്ഷതമായൊരു ആരാധകനെ ഇന്ത്യക്ക് കിട്ടി. അത് മറ്റാരുമല്ല പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ കട്ട ആരാധകന്‍ ചാച്ച ഷിക്കാഗോയാണ് ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചത്. വഖാര്‍ യൂനിസും ജാവേദ് മിയാന്‍ദാദും വസീം അക്രവും കളിച്ച  പാകിസ്താന്‍ ടീമിന്റെ നിലവാരത്തിനടുത്തെത്താന്‍ പോലും ഇന്നത്തെ പാക് താരങ്ങള്‍ക്കാവില്ല. ഇപ്പോള്‍ കളിക്കുന്ന പലതാരങ്ങളുടേയും പേരു പോലും തനിക്ക് അറിയില്ലെന്നും ചാച്ച പറഞ്ഞു. മികച്ച താരനിരയാണ് ഇന്ത്യയുടേത് ഇന്ത്യ അനായാസം തന്നെ വിജയം നേടുമെന്നും ചാച്ചാ കൂട്ടിച്ചേര്‍ത്തു.ആറു വര്‍ഷമായുള്ള എല്ലാ ഇന്ത്യ -പാക് ക്രിക്കറ്റ് മല്‍സരവും കണ്ട ചാച്ചാ ഇത്തവണ ഇംഗ്ലണ്ടില്‍ കളികാണാന്‍ വരില്ല. ഇന്ത്യയുടെ ആരാധകന്‍ സുധീര്‍ കുമാര്‍ തന്നെ ഇംഗ്ലണ്ടില്‍ മല്‍സരം കാണാന്‍ ക്ഷണിച്ചിരുന്നു എന്നാല്‍ റംസാന്‍ മാസമായതിനാല്‍ കുടുംബത്തോടൊപ്പം മക്കയിലായതിനാല്‍ ഇത്തവണ കളി കാണാന്‍ ഉണ്ടാവില്ലെന്നും ചാച്ച പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss