|    Oct 19 Fri, 2018 6:42 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

പാക് കോണ്‍സുലേറ്റില്‍ ഇമ്രാന്‍ താഹിറിന് അധിക്ഷേപം

Published : 7th September 2017 | Posted By: fsq

 

ബെര്‍മിങ്ഹാം: ദക്ഷിണാഫ്രിക്കയുടെ സ്പിന്‍ ബൗളര്‍ ഇമ്രാന്‍ താഹിറിനെ അപമാനിച്ച പാകിസ്താന്‍ കോണ്‍സുലേറ്റിന്റെ നടപടി വിവാദത്തില്‍. ഈ മാസം 12 മുതല്‍ 15 വരെ പാകിസ്താനില്‍ നടക്കുന്ന ലോക ഇലവനും പാകിസ്താനും തമ്മിലുള്ള ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി വിസയ്ക്ക് വേണ്ടി എത്തിയപ്പോഴാണ് ബെര്‍മിങ്ഹാമിലെ കോണ്‍സുലേറ്റ് പാക് വംശജന്‍ കൂടിയായ താഹിറിനെ അപമാനിക്കുകയും പുറത്താക്കുകയും ചെയ്തത്. “ ‘എന്റെ കുടുംബത്തോടൊപ്പം പാകിസ്താനിലെ മല്‍സരത്തില്‍ പങ്കെടുക്കുന്നതിന് വിസയ്ക്കുവേണ്ടി എത്തിയപ്പോഴാണ് ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ നേരിടേണ്ടി വന്നത്. അഞ്ചു മണിക്കൂര്‍ അവിടെ കാത്തിരുന്നു. പിന്നീട് ഒരു ഉേദ്യാഗസ്ഥന്‍ വന്ന് ഓഫിസ് സമയം കഴിഞ്ഞുവെന്നും കോണ്‍സുലേറ്റ് അടക്കാന്‍ പോവുകയാണെന്നും പറഞ്ഞു. ഞങ്ങള്‍ക്ക് വിസ നല്‍കാന്‍ ഉദ്യോഗസ്ഥരോട് ഹൈക്കമ്മീഷണര്‍ ഇബ്‌നു അബ്ബാസ് നിര്‍ദേശം നല്‍കിയ ശേഷമാണ് ഇത് സംഭവിച്ചത്. പാകിസ്താന്‍ വംശജന്‍കൂടിയായ എനിക്ക് നേരിട്ടത് വളരെ മോശം അനുഭവമാണ്’- താഹിര്‍ ട്വിറ്ററില്‍ കുറിച്ചു. പ്രതിഷേധം ശക്തമായതോടെ പാകിസ്താന്‍ ആഭ്യന്തര മന്ത്രി അഹ്‌സാന്‍ ഇഖ്ബാല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss