|    Jan 18 Wed, 2017 12:48 am
FLASH NEWS

പാക് കലാകാരന്‍മാര്‍ 48 മണിക്കൂറിനകം ഇന്ത്യ വിടണമെന്ന് എംഎന്‍എസ്

Published : 24th September 2016 | Posted By: SMR

മുംബൈ: പാകിസ്താനില്‍ നിന്നുള്ള സിനിമാ പ്രവര്‍ത്തകരും കലാകാരന്‍മാരും ഉടന്‍ ഇന്ത്യവിട്ടുപോവണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് എംഎന്‍എസ് അനുബന്ധ സംഘടനയായ ചിത്രപഥിന്റെ വക്താവ് അമേയ് ഖോപ്കറിന്റെ പരസ്യ ഭീഷണി. ഇന്ത്യയില്‍ കഴിയുന്ന പാക് കലാകാരന്‍മാര്‍ 48 മണിക്കൂറിനകം രാജ്യത്തുനിന്നു പോയില്ലെങ്കില്‍ പിടിച്ചു പുറത്താക്കുമെന്ന് ഖോപ്കര്‍ പറഞ്ഞു. പാകിസ്താനുമായി യാതൊരു ബന്ധവും പുലര്‍ത്തേണ്ട. ഇന്ത്യയെ പാകിസ്താന്‍ ആക്രമിക്കുന്നതു തുടരുന്നിടത്തോളം പാക് താരങ്ങളുടെ കാര്യത്തില്‍ മറ്റൊരു തീരുമാനം ഉണ്ടാകില്ലെന്നും സംഘടന വ്യക്തമാക്കി. ഫവദ് ഖാന്‍, മാഹിറാ ഖാന്‍, അലി സഫര്‍, ഇമ്രാന്‍ അബ്ബാസ് തുടങ്ങിയ പാകിസ്താന്‍ താരങ്ങള്‍ ബോളിവുഡിലെ പല സിനിമകളുടെയും ഭാഗമായി ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക