|    Oct 23 Mon, 2017 10:11 am
Home   >  Todays Paper  >  page 7  >  

പാക് കലാകാരന്‍മാര്‍ ഭീകരവാദികളല്ല: സല്‍മാന്‍ ഖാന്‍

Published : 1st October 2016 | Posted By: SMR

ന്യൂഡല്‍ഹി: പാകിസ്താനില്‍ നിന്നുള്ള കലാകാരന്‍മാരെ ഭീകരവാദികളെപ്പോലെ കണക്കാക്കരുതെന്നും കലയും ഭീകരതയും കൂട്ടിക്കലര്‍ത്തരുതെന്നും ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. ഇന്ത്യന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പാക് കലാകാരന്‍മാര്‍ക്ക് ബോളിവുഡില്‍ ഏര്‍പ്പെടുത്തിയ വിലക്കിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു സല്‍മാന്‍ . പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സേന ആക്രമണം നടത്തിയതിന് പിന്നാലെയാണ് അസോസിയേഷന്‍ പാക് കലാകാരന്‍മാരെ വിലക്കുന്ന പ്രമേയം പാസാക്കിയത്.
പാക് കലാകാരന്‍മാര്‍ വെറും കലാകാരന്‍മാരാണ് അവര്‍ ഭീകരരല്ല. ഭീകരതയും കലയും രണ്ട് വിത്യസ്ത വിഷയങ്ങളാണ്. ശരിയായ വിസയിലാണ് അവര്‍ ഇന്ത്യയിലെത്തിയത്-സല്‍മാന്‍ പറഞ്ഞു. ഭീകരവാദത്തിന് എതിരായതിനാല്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണം ശരിയാണ് എന്നാല്‍, സമാധാനത്തിന്റെയും രമ്യതയുടെയും സ്ഥിതി വിശേഷമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക