|    Jul 21 Fri, 2017 2:32 pm
FLASH NEWS
Home   >  National   >  

പാക് കലാകാരന്‍മാര്‍ നാടുവിടണം: കരണ്‍ ജോഹറിന്റെ ഓഫിസിനു മുന്നില്‍ എംഎന്‍എസ് പ്രതിഷേധം

Published : 27th September 2016 | Posted By: Navas Ali kn

artistes-filmmaker-pakistani-navnirman-september-hindustan-maharashtra_f9c6f7a8-849b-11e6-aa25-6de36c266871

മുംബൈ: സിനിമയില്‍ പാക് നടന് അവസരം നല്‍കിയതിനെതിരേ സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന്റെ ഓഫിസിനു മുന്നില്‍ രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള എംഎന്‍എസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പാക് കലാകാരന്‍മാര്‍ രാജ്യം വിടണമെന്ന അന്ത്യശാസനത്തിനു പിന്നാലെയാണ് എംഎന്‍എസ് പ്രവര്‍ത്തകര്‍ കരണ്‍ ജോഹറിന്റെ സിനിമാ നിര്‍മാണ കമ്പനിയായ അന്ധേരി വീരാ ദേശായി റോഡിലെ ധര്‍മയുടെ ഓഫിസിനു പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. ജോഹറിന്റെ പുതിയ ചിത്രമായ ഏ ദില്‍ ഹെ മുഷ്‌കിലില്‍ പാക് നടന്‍ ഫവാദ് ഖാന്‍ വേഷമിടുന്നതിനെതിരേയായിരുന്നു എംഎന്‍എസ് പ്രതിഷേധം. പ്രതിഷേധിച്ച 15 എംഎന്‍എസ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റു ചെയ്തു.
ഉറി ആക്രമണം നടന്നതിനു ശേഷം രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പാക് കലാകാരന്‍മാര്‍ക്കും അവര്‍ക്ക് അവസരം നല്‍കുന്ന നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കുമെതിരേ എംഎന്‍എസ് രംഗത്തുവന്നിരുന്നു. കരണ്‍ ജോഹറിന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന നേതാക്കള്‍ പറയുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക