|    Jan 17 Tue, 2017 6:48 pm
FLASH NEWS

പാക് കലാകാരന്‍മാരുടെ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക്

Published : 15th October 2016 | Posted By: SMR

മുംബൈ: പാകിസ്താന്‍ കലാകാരന്‍മാര്‍ പങ്കാളികളായ സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് സിനിമാ ഓണേഴ്‌സ് എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഇഎഐ) തീരുമാനിച്ചു. സംഘടനകളുടെ കീഴിലുള്ള മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ പാക് കലാകാരന്‍മാര്‍ പങ്കാളിത്തം വഹിച്ച ചിത്രങ്ങള്‍ റിലീസ് ചെയ്യില്ല.
ഇതോടെ പാക് നടന്‍ ഫഹദ് ഖാന്‍ അഭിനയിച്ച കരണ്‍ ജോഹറുടെ അയിദില്‍ഹായ് മുഷ്‌കില്‍ എന്ന ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായി. ദീപാവലിക്ക് ചിത്രം പുറത്തിറങ്ങാനിരിക്കുകയായിരുന്നു.
ഏതെങ്കിലും രാഷ്ട്രീയ സമ്മര്‍ദം കൊണ്ടല്ല തീരുമാനമെടുത്തതെന്ന് സിഒഇഎഐ അധ്യക്ഷന്‍ നിതിന്‍ ദത്തര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പൊതുവികാരവും രാജ്യതാല്‍പര്യവും കണക്കിലെടുത്തിട്ടാണ് പാക് കലാകാരന്‍മാര്‍ സഹകരിച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ല എന്ന് തീരുമാനിച്ചത്. സാങ്കേതിക വിദഗ്ധര്‍, സംവിധായകര്‍, സംഗീത സംവിധായകര്‍ തുടങ്ങിയ ഏത് വിഭാഗത്തില്‍പെട്ട പാക് കലാകാരന്‍മാര്‍ പങ്കാളികളായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നു വിട്ടുനില്‍ക്കാന്‍ അംഗങ്ങളോട് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാതിരുന്നാല്‍ തിയേറ്റര്‍ ഉടമകള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാവും എന്നാല്‍, ആക്രമണം നടന്നാല്‍ അതിലേറെ നഷ്ടമുണ്ടാവും. സ്ഥിതിഗതികള്‍ സാധാരണ നിലയിലാവുന്നതുവരെ ഇത്തരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഉറി ആക്രമണത്തെ തുടര്‍ന്ന് പാകിസ്താന്‍ അഭിനേതാക്കള്‍ 48 മണിക്കൂറിനകം ഇന്ത്യ വിടണമെന്ന് മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന (എംഎന്‍എസ്) ഭീഷണി മുഴക്കിയിരുന്നു.
അതേ സമയം സിഒഇഎഐ തീരുമാനത്തെ സിനിമാ വ്യവസായ രംഗത്തെ പ്രമുഖര്‍ അപലപിച്ചു. തീരുമാനം അന്യായമാണെന്ന് സിനിമാ സംവിധായകന്‍ വിക്രം ഭട്ട്, നടന്‍മാരായ ഓംപുരി, പിയൂഷ് മിശ്ര എന്നിവരും ആരോപിച്ചു. പാക് നടന്‍മാര്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയ ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക