|    Sep 25 Mon, 2017 5:09 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പാക് കരിമ്പട്ടികയിലുള്ള യുഎസ് പൗരന്‍ അറസ്റ്റില്‍

Published : 8th August 2016 | Posted By: SMR

ഇസ്‌ലാമാബാദ്: വര്‍ഷങ്ങള്‍ക്കു മുമ്പ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി പാകിസ്താന്‍ നാടുകടത്തിയ യുഎസ് പൗരന്‍ പാകിസ്താനില്‍ അറസ്റ്റിലായി.
മാത്യു ക്രെയ്ഗ് ബാരെറ്റ് ആണ് അറസ്റ്റിലായത്. വിലക്കു മറികടന്ന് രാജ്യത്തു പ്രവേശിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇസ്‌ലാമാബാദില്‍ നിന്ന് പാക് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഉദ്യോഗസ്ഥരാണ് ബാരെറ്റിനെ അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് സര്‍ഫറാസ് ഹുസയ്ന്‍ അറിയിച്ചു. തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് 2011ലാണ് ചാരവൃത്തിക്കേസില്‍ ഇയാളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ബേനസീര്‍ ഭൂട്ടോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് ബാരെറ്റിനെ അറസ്റ്റ് ചെയ്തത്. അതേസമയം, ഇമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കിയ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ബാരറ്റിന് പാകിസ്താന്‍ വിസ ലഭിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു.
രണ്ട് എഫ്‌ഐഎ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുത്തു. എഫ്‌ഐഎ അസിസ്റ്റന്റ് ഡയറക്ടറെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്. ബാരെറ്റ് വിമാനമിറങ്ങിയ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഏതാനും ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടിയാരംഭിച്ചതായാണു വിവരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക