പാക് അധീന കശ്മീര്‍ പാകിസ്താന്റെ ഭാഗം: ഫാറൂഖ് അബ്ദുല്ല
Published : 28th November 2015 | Posted By: SMR
ജമ്മു: പാക് അധീന കശ്മീര്‍ പാകിസ്താന്റെയും ജമ്മുകശ്മീര്‍ ഇന്ത്യയുടെയും ഭാഗമാണെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ല. ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയി പാകിസ്താന് സന്ദര്‍ശിച്ചപ്പോള്‍ ഈ അഭിപ്രായം അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫിനോടു പറഞ്ഞതായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യാനും വ്യാപാരം വികസിപ്പിക്കാനും ഇതുകൊണ്ട് സാധിക്കുമെന്നും വാജ്പേയി പറഞ്ഞിരുന്നു. എന്നാല്‍ ആ നിര്‍ദേശം പാകിസ്താന് നിരസിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് പാകിസ്താന് ആ നിര്‍ദേശം അംഗീകരിക്കുന്നുണ്ട്. നാം അതിനുള്ള സംഭാഷണം ആരംഭിക്കേണ്ടിയിരിക്കുന്നു-ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.