|    Jan 24 Tue, 2017 6:43 pm
FLASH NEWS

പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കണം: ബാബ രാംദേവ്

Published : 31st July 2016 | Posted By: SMR

രോഹ്താക്: പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപടി സ്വീകരിക്കണമെന്ന് വിവാദ യോഗഗുരു ബാബാ രാംദേവ്. ഇന്ത്യ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ട സമയമാണിതെന്നും രാംദേവ് പറഞ്ഞു. പാകിസ്താന്‍ പിടിച്ചടക്കിയ കശ്മീരും തര്‍ക്കപ്രദേശങ്ങളും തിരിച്ചെടുക്കുകയാണ് നരേന്ദ്ര മോദി ചെയ്യേണ്ടതെന്നും രാംദേവ് ഹരിയാനയില്‍ പറഞ്ഞു.
പാക് അധീന കശ്മീരിനെ മോചിപ്പിക്കാന്‍ പ്രത്യേക നടപടികള്‍ മോദി എടുക്കണം. കശ്മീരിനെ നമ്മുടെ കുട്ടികള്‍ ഭൂപടത്തില്‍ മാത്രമാണു നോക്കികാണുന്നത്. എന്നാല്‍, പാകിസ്താന്‍ അത് പിടിച്ചെടുത്തു. എന്ത് വിലകൊടുത്തും കശ്മീര്‍ സ്വന്തമാക്കുമെന്ന് നവാസ് ശരീഫ് പറയുന്നു.
ഇന്ത്യയെ ലക്ഷ്യമിട്ട് പാക് മണ്ണില്‍ വേരോടിയ ഭീകവാദ സംഘടനകളെ വേരോടെ പിഴുതെറിയാനും പ്രധാനമന്ത്രി തയ്യാറെടുപ്പ് നടത്തണമെന്നും ബാബാ രംദേവ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക