|    May 24 Wed, 2017 5:21 pm
FLASH NEWS

പാക് അധീന കശ്മീരിലെ ആക്രമണം: ഇന്ത്യയെ പിന്തുണച്ച് അഫ്ഗാന്‍

Published : 1st October 2016 | Posted By: SMR

ന്യൂഡല്‍ഹി: പാക് അധീന കശ്മീരിലെ ഭീകര ക്യാംപുകള്‍ മിന്നലാക്രമണത്തിലൂടെ തകര്‍ത്ത ഇന്ത്യന്‍ സൈനിക നടപടിക്ക് അഫ്ഗാന്റെ പിന്തുണ. ഇത് സ്വയം പ്രതിരോധ പ്രവര്‍ത്തനമാണെന്നും ഭീകരതയെ കൈകാര്യം ചെയ്യാന്‍ കഠിനവും അപകടസാധ്യതയുള്ളതുമായ തീരുമാനമെടുക്കാന്‍ സമയമായെന്ന് പാകിസ്താനെ ഓര്‍മിപ്പിക്കുന്ന ശക്തമായ സന്ദേശമാണിതെന്നും ഇന്ത്യയിലെ അഫ്ഗാന്‍ അംബാസഡര്‍ ഷെയ്ദ അബ്ദാലി പറഞ്ഞു. ഭീകര സംഘടനകള്‍ക്കിടയില്‍ വിവേചനമില്ലെന്നും ലോകത്തെ ഏതെങ്കിലുമൊരു രാജ്യത്തിന് ഭീഷണിയായി നിലകൊള്ളുന്ന ഇത്തരത്തിലുള്ള എല്ലാ സംഘങ്ങള്‍ക്കുമെതിരാണ് തന്റെ രാജ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സൈനിക നടപടിയില്‍ അഫ്ഗാന്റെ നിലപാടിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ ഭൂപ്രദേശം ഭീകരവാദികളുടെ പറുദീസയാക്കി മാറ്റാന്‍ ഒരു രാജ്യവും അനുവദിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം . ഭീകര സംഘടനകള്‍ക്കെതിരേ നടപടിയില്ലാതിരുന്നാല്‍ സ്വയം പ്രതിരോധത്തിനുള്ള ഇത്തരം തിരിച്ചടികളില്‍ അല്‍ഭുതപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. വില നല്‍കേണ്ടിവരുമെങ്കിലും ചില സയമങ്ങളില്‍ നഷ്ടം കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day