|    Jan 25 Wed, 2017 1:10 am
FLASH NEWS

പാകിസ്ഥാന് അമേരിക്ക യുദ്ധ വിമാനങ്ങള്‍ നല്‍കുന്നു, പ്രതിഷേധവുമായി ഇന്ത്യ

Published : 13th February 2016 | Posted By: G.A.G

f-16_fighter_jet_759
ന്യൂഡല്‍ഹി: എട്ടു എഫ്-16 യുദ്ധ വിമാനങ്ങള്‍ പാകിസ്ഥാനു നല്‍കാനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവമായി ഇന്ത്യ. നടപടിയില്‍ പ്രതിഷേധിച്ച് യു എസ് അംബാസിഡറെ വിളിച്ചു വരുത്തി അസംതൃപ്തി അറിയിക്കുമെന്ന്  ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.
699 മില്യണ്‍ ഡോളറിന്റെ യുദ്ധവിമാന ഇടപാടിനാണ് യു എസ് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന്  പെന്റഗണ്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഭീകരവാദത്തിനെതിരായ പോരാട്ടത്തിന് ശക്തിപകരാനാണ് പാകിസ്ഥാന് യുദ്ധവിമാനങ്ങള്‍ നല്‍കുന്നതെന്നാണ് അമേരിക്കയുടെ നിലപാട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 643 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക