|    Oct 23 Mon, 2017 12:42 am
Home   >  News now   >  

പാക്കിസ്ഥാനിലെ മദര്‍ തെരേസ അന്തരിച്ചു

Published : 10th August 2017 | Posted By: shadina sdna

കറാച്ചി:  പാക്കിസ്താനിലെ മദര്‍ തെരേസ എന്നറിയപ്പെട്ടിരുന്ന ഡോ. റൂത്ത് കത്രീന മാര്‍ത്ത ഫഉ അന്തരിച്ചു. 88 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മേരി അഡലേയ്ഡ് കുഷ്ഠരോഗ കേന്ദ്രത്തില്‍ ചികില്‍സയിലായിരുന്നു. ശസ്ത്രക്രിയക്കിടെ ബുധനാഴ്ച്ച രാത്രി മരണപ്പെടുകയായിരുന്നു. 1960 മുതല്‍ 50 വര്‍ഷത്തോളം പാക്കിസ്താനിലെ കുഷ്ഠരോഗികള്‍ക്കായി തന്റെ ജീവിതം മാറ്റി വച്ച ഡോ. റൂത്തിന് 1988ല്‍ പാക്കിസ്താന്‍ പൗരത്വം നല്‍കി ആദരിക്കുകയായിരുന്നു. കുഷ്ഠരോഗികള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങളെ മാനിച്ച് പാക്കിസ്താന്‍ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ സിവിലിയന്‍ അവാര്‍ഡായ ഹിലാല്‍ ഇ ഇംത്യാസ് നല്‍കി റൂത്തിനെ ആദരിച്ചു. ദക്ഷിണ- പശ്ചിമ പാക്കിസ്ഥാനിലുണ്ടായ വെള്ളപൊക്കത്തിലെ റൂത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 1989ല്‍ ഹിലാല്‍ ഇ പാക്കിസ്താന്‍ അവാര്‍ഡും  2010ല്‍ നിഷാന്‍ ഇ ഖ്വയിദ് ഇ അസാം അവാര്‍ഡും റൂത്തിനെ തേടിയെത്തി. പാക്കിസ്താനിലെ തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് റൂത്ത് 4 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. സംസ്‌കാരം കറാച്ചിയിലെ സെന്റ് പാട്രിക്‌സ് പള്ളിയില്‍ ആഗസ്ത് 19ന് നടക്കും

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക