|    Sep 26 Wed, 2018 1:58 am
FLASH NEWS
Home   >  News now   >  

പാക്കിസ്താനില്‍ ചെലവുചുരുക്കല്‍ പ്രഖ്യാപിച്ച് ഇംറാന്‍ഖാന്‍

Published : 25th August 2018 | Posted By: G.A.G

ഇസ്‌ലാമാബാദ്: പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കു ചെലവുചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ച് പാകിസ്താനിലെ പുതിയ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇതിന്റെ ഭാഗമായി പ്രസിഡന്റും പ്രധാനമന്ത്രിയുമടക്കമുള്ളവര്‍ ഫസ്റ്റ് ക്ലാസില്‍ വിമാനയാത്ര ചെയ്യുന്നതിന് ഉള്‍പ്പടെ വിലക്കുണ്ട്. ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനങ്ങള്‍ വാര്‍ത്താവിനിമയ മന്ത്രി ഫവാദ് ചൗധരിയാണ് അറിയിച്ചത്.
ചെലവു ചുരുക്കലിന്റെ ഭാഗമായി പ്രസിഡന്റ്, പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, സെനറ്റ് ചെയര്‍മാന്‍, നാഷനല്‍ അസംബ്ലി സ്പീക്കര്‍, മുഖ്യമന്ത്രിമാര്‍ തുടങ്ങിയരൊക്കം വിമാന യാത്രയ്ക്ക് ബിസിനസ് ക്ലാസ് തിരഞ്ഞെടുക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്്. നിര്‍ദേശം സൈനിക മേധാവിക്കുംബാധകമാണ്. എന്നാല്‍ സൈനിക മേധാവി സാധാരണയായി ബിസിനസ് ക്ലാസിലാണ് യാത്ര ചെയ്യാറുള്ളതെന്നും ഒരു ചോദ്യത്തിന് മറുപടിയായി ചൗധരി അറിയിച്ചു.
ഇനിമേല്‍ വിദേശ യാത്രകള്‍ക്കും ആഭ്യന്തര യാത്രകള്‍ക്കും പ്രധാനമന്ത്രിമാര്‍ പ്രത്യേക വിമാനം ഉപയോഗിക്കില്ല. ഇതിന് പകരം മറ്റു യാത്രക്കാര്‍ക്കൊപ്പം ബിസിനസ് ക്ലാസിലാകും ഇനിമുതല്‍ പ്രധാനമന്ത്രിയുടെ യാത്ര.
പ്രധാനമന്ത്രിയുടെ ആഡംബര വസതി പൂര്‍ണമായും ഉപയോഗിക്കേണ്ടതില്ലെന്നും ഇമ്രാന്‍ തീരുമാനിച്ചിട്ടുണ്ട്. പകരം മുന്‍ പ്രധാനമന്ത്രിമാരുടെ സൈനിക ഉപദേഷ്ടാവിന്റെ വസതിയാണ് ഇമ്രാന്‍ ഉപയോഗിക്കുക.
പ്രധാനമന്ത്രിയെന്ന നിലയില്‍ രണ്ടു വാഹനങ്ങള്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്നും ഇമ്രാന്‍ തീരുമാനിച്ചിട്ടുണ്ട്. വീട്ടുജോലിക്കും രണ്ടു പേരെ മാത്രമേ നിയോഗിക്കുകയുള്ളു. ഔദ്യോഗിക പ്രോട്ടോക്കോളിലും തിരുത്തുവരുത്തിക്കൊണ്ടാണ് പുതിയ തീരുമാനങ്ങള്‍ നടപ്പാക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss