|    Oct 22 Sun, 2017 3:10 am
Home   >  Todays Paper  >  page 11  >  

പാകിസ്താന് 368 റണ്‍സ് വിജയലക്ഷ്യം

Published : 29th November 2016 | Posted By: SMR

ഹാമില്‍ട്ടന്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താന് 368 റണ്‍സ് വിജയലക്ഷ്യം. രണ്ടാമിന്നിങ്‌സില്‍ അഞ്ച് വിക്കറ്റിന് 313 എന്ന നിലയില്‍ കിവീസ് രണ്ടാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. നാലാം ദിനം കളി പിരിയുമ്പോള്‍ പാകിസ്താന്‍  മൂന്ന് ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഒരു റണ്‍സ് എടുത്തിട്ടുണ്ട്.
നേരത്തേ റോസ് ടെയ്‌ലറുടെ(102) സെഞ്ച്വറിക്കരുത്തിലാണ് കിവീസ് രണ്ടാമിന്നിങ്‌സില്‍ 313 എന്ന മാന്യമായ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഓപണര്‍ ടോ ലാദവും (80) മികച്ച പ്രകടനം പുറത്തെടുത്തു. ജയിക്കാന്‍ പാകിസ്താന് 368 റണ്‍സ് കൂടി വേണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക