|    Mar 27 Mon, 2017 8:15 pm
FLASH NEWS

പാകിസ്താന് പരമ്പര

Published : 7th October 2016 | Posted By: SMR

അബുദാബി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ പാകിസ്താന് സമ്പൂര്‍ണ വിജയം. മൂന്നാം മല്‍സരത്തില്‍ 136 റണ്‍സിനാണ് പാകിസ്താന്‍ വിജയം ആഘോഷിച്ചത്. ബാബര്‍ അസാമും(117) അസര്‍ അലിയും (101) സെഞ്ച്വറി നേടി പാക് നിരയില്‍ തിളങ്ങി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്‌സ്താന് സ്വപ്‌ന തുല്യമായ തുടക്കം തന്നെയാണ് ഓപണര്‍മാര്‍ നല്‍കിയത്. ക്യാപ്റ്റന്‍ അസ്ഹര്‍ അലി(101) നേടിയ സെഞ്ച്വറിയാണ് ടീമനെ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചത്. മികച്ച ഫോമില്‍ കളിക്കുന്ന ബാബര്‍ അസാമും കൂടി ചേര്‍ന്നപ്പോള്‍ പാകിസ്താന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 308 എന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി.
മറുപടി ബാറ്റിങില്‍ കരീബിയന്‍ പട തുടക്കം മുതലേ തകര്‍ന്നു. റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാണിച്ച പാക് ബൗളിങ്ങിന് മുന്നില്‍ കരീബിയന്‍ കൊമ്പന്‍മാര്‍ വീണു. 44 ഓവറില്‍ 172 റണ്‍സെടുക്കാനേ വെസ്റ്റ് ഇന്‍ഡീസിനായുള്ളു.  ക്രയ്ഗ് ബ്രാത്ത്‌വെയ്റ്റ് 32 റണ്‍സ്‌നേടി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day