|    Oct 19 Fri, 2018 10:59 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പാകിസ്താന് ചൈനയുടെയും റഷ്യയുടെയും പിന്തുണ

Published : 14th September 2017 | Posted By: fsq

 

ഇസ്‌ലാമാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രൂക്ഷമായി വിമര്‍ശിച്ചതിനു പിന്നാലെ പാകിസ്താന് പിന്തുണയുമായി ചൈനയും റഷ്യയും രംഗത്തെത്തി. തീവ്രവാദികള്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നുവെന്നാരോപിച്ചായിരുന്നു പാകിസ്താനെ ട്രംപ്്് രൂക്ഷമായി വിമര്‍ശിച്ചത്. ഇതിനു തൊട്ടുപിന്നാലെ പാകിസ്താന് സഹായ വാഗ്ദാനവുമായി ചൈനയും റഷ്യയും രംഗത്തെത്തിയെന്ന് പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. തീവ്രവാദികള്‍ക്കു സുരക്ഷിത താവളം നല്‍കുന്നതിന്റെ പേരില്‍ പാകിസ്താനുമേല്‍ ഐക്യരാഷ്ട്രഭയുടെ ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കം വീറ്റോ ചെയ്യാമെന്ന വാഗ്ദാനം ചൈനയും റഷ്യയും നല്‍കിയെന്നാണ് റിപോര്‍ട്ടുകള്‍.  ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ പിന്തുണ തേടാനും പാകിസ്താന്‍ ശ്രമം നടത്തിയെന്നാണു സൂചന.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss