|    Jun 29 Thu, 2017 4:14 am
FLASH NEWS
Home   >  National   >  

പാകിസ്താന് ഇന്ത്യ തക്ക തിരിച്ചടി നല്‍കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി

Published : 29th October 2016 | Posted By: G.A.G

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാക്കിസ്താന്‍ യാതൊരു പ്രകോപനവും കൂടാതെയാണ് പാക്കിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതെന്നും ഇതിന് ഇന്ത്യന്‍ സൈന്യം തക്കതായ തിരിച്ചടി നല്‍കുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. പാക്ക് സൈന്യത്തിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം അക്രമികള്‍ അതിര്‍ത്തി കടന്ന് ഒരു ഇന്ത്യന്‍ സൈനികനെ കൊലപ്പെടുത്തി ശരീരം വിക്രതമാക്കിയെന്നും എന്നാല്‍, ഇതിനോട് ഇന്ത്യന്‍ സൈന്യം ഉചിതമായ രീതിയില്‍ തിരിച്ചടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യം ആരുടെയും മുന്‍പില്‍ മുട്ടുമടക്കില്ല. തനിക്ക് രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും അതിന് പാക്കിസ്താന് അനുയോജ്യമായ മറുപടി നല്‍കേണ്ടതുണ്ട്- രാജ്‌നാഥ് സിങ് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സുരക്ഷാ സൈന്യം അതിര്‍ത്തിയില്‍ കാവല്‍നില്‍ക്കുന്നതു കൊണ്ടാണ് രാജ്യം സന്തോഷകരമായി ദീപാവലി ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശത്രുക്കളുടെ ഉപായങ്ങളെ തകര്‍ക്കുന്ന സുരക്ഷാ സൈന്യത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
പാക്കിസ്താന്‍ സൈന്യത്തിന്റെ സഹായത്തിലാണ് ഭീകരര്‍ പ്രവര്‍ത്തിക്കുന്നതെന്നും രാജ്‌നാഥ് സിങ് ആരോപിച്ചു. അതേസമയം, സൈനികന്റെ മൃതദേഹം വിക്രതമാക്കിയവര്‍ക്ക് ഉചിതമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ വടക്കന്‍ കമാന്റ് മുന്നറിയിപ്പ് നല്‍കി. അതിര്‍ത്തിയിലെ ഔദ്യോഗികവും അനൗദ്യോഗികവുമായ പാക് സംഘത്തിന്റെ പ്രാകൃത സ്വഭാവമാണ് സൈനികന്റെ മൃതദേഹം വികൃതമാക്കിയതിലൂടെ വെളിപ്പെട്ടതെന്ന് സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
അതിനിടെ, ജമ്മുവിലെ പൂഞ്ചില്‍ പാക്കിസ്താന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ ഒരു സ്ത്രീയടക്കം രണ്ടു സാധാരണക്കാര്‍ കൊല്ലപ്പെട്ടു.രണ്ടു പെണ്‍കുട്ടികളും ഒരു സ്ത്രീയുമടക്കം നാലു പേര്‍ക്ക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക