|    May 27 Sat, 2017 4:16 am
FLASH NEWS

പാകിസ്താന്‍ 198ന് പുറത്ത്

Published : 25th July 2016 | Posted By: SMR

മാഞ്ചസ്റ്റര്‍: പാകിസ്താനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് മേല്‍ക്കൈ. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ എട്ടിന് 589ന് മറുപടിയായി പാകിസ്താന്‍ ഒന്നാമിന്നിങ്‌സില്‍ 198 റണ്‍സിന് പുറത്തായി.
എന്നാല്‍, 391 റണ്‍സിന്റെ മികച്ച ലീഡുണ്ടായിട്ടും പാകിസ്താന് ഫോളോഓണ്‍ നല്‍കാതെ ഇംഗ്ലണ്ട് രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിനിറങ്ങി. പാകിസ്താനെതിരേ ഒന്നാമിന്നിങ്‌സില്‍ ഇംഗ്ലണ്ട് നേടുന്ന മികച്ച രണ്ടാമത്തെ ലീഡ് കൂടിയാണിത്. മഴയെ തുടര്‍ന്ന് മൂന്നാംദിനമായ ഇന്നലെ കളി തടസ്സപ്പെടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 11 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍. 10 വിക്കറ്റും കൈയിലിരിക്കേ ഇംഗ്ലണ്ടിന് 402 റണ്‍സിന്റെ മികച്ച ലീഡായി.
നേരത്തെ, നാല് വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്‌സാണ് ഒന്നാമിന്നിങ്‌സില്‍ പാകിസ്താന്റെ അന്തകനായത്. വോക്‌സിന് പുറമേ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മോയിന്‍ അലിയും ബെന്‍ സ്‌റ്റോസും ഇംഗ്ലീഷ് ബൗളിങ് നിരയില്‍ തിളങ്ങി. ജെയിംസ് ആന്‍ഡേഴ്‌സനും സ്റ്റുവര്‍ട്ട് ബ്രോഡിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.
ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖിന്റേയും (52) വാലറ്റനിരയില്‍ വഹാബ് റിയാസ് (39), സര്‍ഫ്രാസ് അഹ് മദ് (26) എന്നിവരുടെ ചെറുത്ത് നില്‍പ്പുകളാണ് പാകിസ്താനെ കൂടുതല്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ഓപണര്‍ ഷാന്‍ മസൂദ് 39 റണ്‍സ് നേടിയിരുന്നു.
114 പന്തില്‍ നാല് ബൗണ്ടറിയുള്‍പ്പെടുന്നതാണ് മിസ്ബാഹിന്റെ ഇന്നിങ്‌സ്. 61 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് റിയാസിന്റെ ഇന്നിങ്‌സ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day