|    Jul 24 Mon, 2017 4:00 am
FLASH NEWS
Home   >  National   >  

പാകിസ്താന്‍ സൈന്യം പിടികൂടിയ ഇന്ത്യന്‍ സൈനികനെ മോചിപ്പിക്കുമെന്ന് രാജ്‌നാഥ് സിങ്

Published : 30th September 2016 | Posted By: G.A.G

rajnathnew

ന്യൂഡല്‍ഹി : പാകിസ്താന്‍ സൈന്യം പിടികൂടിയ ഇന്ത്യന്‍ സൈനികനെ മോചിപ്പിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായി  കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. സൈനികന്റെ സുരക്ഷ ഉറപ്പാക്കുമെന്നും ഇതു സംബന്ധിച്ച് പാകിസ്താനുമായി ആശയവിനിമയം നടത്തിവരികയാണെന്നും രാജ്‌നാഥ്‌സിങ് പറഞ്ഞു. 37 രാഷ്ട്രീയ റൈഫിള്‍സിലെ ചന്ദുബാബു ലാല്‍ ചൗഹാന്‍ എന്ന സൈനികനാണ് പാക് സൈന്യത്തിന്റെ കസ്റ്റഡിയിലുള്ളത്. യാദൃശ്ചികമായി നിയന്ത്രണരേഖയ്ക്ക് അപ്പുറത്തേക്ക് കടന്നുപോയതിനെത്തുടര്‍ന്നാണ് ഇദ്ദേഹം പാക് സൈന്യത്തിന്റെ പിടിയിലായതെന്നും ഇന്നലത്തെ ആക്രമണത്തിന്റെ ഭാഗമായല്ല അതിര്‍ത്തി കടന്നതെന്നുമാണ് ഇന്ത്യന്‍ സേനയുടെ വിശദീകരണം. ഇത്തരത്തില്‍ സാധാരണക്കാരും സൈനികരും അതിര്‍ത്തിക്കപ്പുറത്തേക്ക് എത്തിപ്പെടുന്നത് സാധാരണസംഭവമാണെന്നും അവരെ നിലവിലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച്് തിരികെ വിടുന്നത് പതിവാണെന്നും സൈന്യം പറയുന്നു. ചന്ദുബാബു ലാല്‍ ചൗഹാന്‍ ഇപ്പോള്‍ നികായലിലുള്ള സൈനിക ആസ്ഥാനത്താണ് ഉള്ളതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക