|    Nov 25 Sat, 2017 5:11 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പാകിസ്താന്‍ : ഷാഹിദ് ഖാക്വാന്‍ അബ്ബാസി പ്രധാനമന്ത്രി സ്ഥാനത്ത് തുടരും

Published : 4th August 2017 | Posted By: fsq

 

ഇസ്‌ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഷാഹിദ് ഖാക്വാന്‍ അബ്ബാസി അടുത്ത പൊതുതിരഞ്ഞെടുപ്പ് വരെ തുടരുമെന്ന സൂചനകളുമായി ഭരണകക്ഷി പാകിസ്താന്‍ മുസ്‌ലിംലീഗ് -നവാസ് (പിഎംഎല്‍-എന്‍). അടുത്ത വര്‍ഷമാണ് പാകിസ്താനില്‍ പൊതുതിരഞ്ഞെടുപ്പ്്. മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ സഹോദരന്‍ ഷഹ്ബാസ് ശരീഫിനെ പ്രധാനമന്ത്രിയാക്കുന്നതിനായിരുന്നു പിഎംഎല്‍-എനിലെ ധാരണ. പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയായ ഷാഹ്ബാസ് നിലവില്‍ പാര്‍ലമെന്റ് അംഗമല്ല. ഷഹ്ബാസ് പാര്‍ലമെന്റിലേക്ക് മല്‍സരിച്ചു ജയിക്കുന്നതുവരെ അബ്ബാസി പ്രധാനമന്ത്രിസ്ഥാനത്തു തുടരുമെന്നും പാര്‍ട്ടി തീരുമാനിച്ചിരുന്നു. എന്നാല്‍, പഞ്ചാബ് പ്രവിശ്യാ നേതൃത്വത്തില്‍നിന്ന് ഷഹ്ബാസിനെ മാറ്റാനുദ്ദേശിക്കുന്നില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. അദ്ദേഹത്തിനു പകരം ശക്തമായ നേതാക്കളെയാരെയും പ്രവിശ്യാ ഭരണ നേതൃത്വത്തിലേക്ക് പരിഗണിക്കാനില്ലെന്നും അവര്‍ പറയുന്നു. ഷാഹ്ബാസിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മാറ്റുന്നത് ഉചിതമായ തീരുമാനമാവില്ലെന്ന് പഞ്ചാബില്‍നിന്നുള്ള നേതാക്കള്‍ പാര്‍ട്ടി ചെയര്‍മാന്‍ നവാസ് ശരീഫിനെ ബോധിപ്പിച്ചതായും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്്്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക