പാകിസ്താന് : ശരീഫിനെ പിന്തുണച്ച് മന്ത്രിസഭാംഗങ്ങള്‍
Published : 14th July 2017 | Posted By: fsq
ഇസ്ലാമാബാദ്: പാകിസ്താന് പ്രധാനമന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന നവാസ് ശരീഫിന്റെ നിലപാടിനെ പിന്തുണച്ച് മന്ത്രിസഭാംഗങ്ങള്‍. പാനമ രേഖകളിലെ ആരോപണങ്ങള്‍ സംബന്ധിച്ച സംയുക്ത അന്വേഷണസംഘത്തിന്റെ (ജെടിടി) റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ശരീഫിന്റെ രാജിക്കായുള്ള സമ്മര്‍ദം ഉയരുന്നതായാണ് റിപോര്‍ട്ടുകള്‍. ഇതിനിടെ ഇന്നലെ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് രാജിവയ്ക്കേണ്ടെന്ന പ്രധാമന്ത്രിയുടെ നിലപാടിന് മന്ത്രിസഭാംഗങ്ങള്‍ പിന്തുണയറിയിച്ചത്. ആരോപണങ്ങളും ഊഹാപോഹങ്ങളും നിറഞ്ഞതാണ് ജെടിടി റിപോര്‍ട്ടെന്ന് മന്ത്രിസഭായോഗത്തില്‍ ശരീഫ് അഭിപ്രായപ്പെട്ടു. ആര് ആവശ്യപ്പെട്ടാലും താന്‍ രാജിവയ്ക്കില്ലെന്നും ശരീഫ് അറിയിച്ചു. അതേസമയം, പാനമ കേസില്‍ പ്രധാനമന്ത്രി നിയമപോരാട്ടം തുടരുമെന്ന് മന്ത്രിസഭാംഗങ്ങള്‍ വ്യക്തമാക്കി. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു പുറമെ പാക് സൈന്യവും ശരീഫിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. ഭരണകക്ഷിയായ പാകിസ്താന് മുസ്ലിംലീഗിന്റെ ഇന്നു ചേരാനിരിക്കുന്ന യോഗത്തില്‍ ശരീഫിനെ പിന്തുണച്ച് പ്രമേയമവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. ശരീഫിന്റെ കുടുംബാംഗങ്ങള്‍ ബ്രിട്ടനില്‍ അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നാണ് രേഖഖകളിലെ ആരോപണം. ശരീഫിനെതിരേ കേസെടുക്കണമെന്ന് ആറംഗ അന്വേഷണസംഘം ഈമാസം 10ന് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.