|    Jul 22 Sun, 2018 12:38 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പാകിസ്താന്‍-റഷ്യ സംയുക്ത സൈനികാഭ്യാസം ആരംഭിച്ചു

Published : 27th September 2017 | Posted By: fsq

 

ഇസ്‌ലാമാബാദ്: പാകിസ്താന്‍-റഷ്യ സംയുക്ത സൈനികാഭ്യാസം ആരംഭിച്ചു. ഡ്രുസ്ബ-2017 എന്നു പേരിട്ടിരിക്കുന്ന സൈനികാഭ്യാസത്തില്‍ ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും പ്രാധാന്യമുണ്ടാവുകയെന്നു പാകിസ്താന്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. റഷ്യയിലെ മിന്റാല്‍നി വോഡിയിലാണ് രണ്ടാഴ്ച നീളുന്ന സൈനികാഭ്യാസം നടക്കുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ പ്രതിരോധ മേഖലയിലെ ബന്ധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണു നടപടി. സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത മാസം ആദ്യം പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവിദ് ബജ്‌വ റഷ്യ സന്ദര്‍ശിക്കുന്നുണ്ട്്. കഴിഞ്ഞ വര്‍ഷമാണ് റഷ്യയും പാകിസ്താനും ആദ്യമായി സംയുക്ത സൈനികാഭ്യാസം നടത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss