|    Apr 26 Wed, 2017 3:41 am
FLASH NEWS

പാകിസ്താന്‍ രണ്ട് സായുധ സംഘടനകള്‍ നിരോധിച്ചു

Published : 21st November 2016 | Posted By: SMR

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ രണ്ട് സായുധ സംഘടനകളെ നിരോധിച്ചു. താലിബാനും അല്‍ഖാഇദയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനാലാണ് നിരോധനം.
തെഹ്‌രീകെ താലിബാന്റെ ഉപവിഭാഗമായ ജമാ അത്തുല്‍ അഹ്‌റാര്‍, ലശ്കറെ ജാംഗ്‌വി അല്‍ ആലമി എന്നീ സംഘടനകളാണ് നിരോധിച്ചത്. ബലൂചിസ്താന്‍, സിന്ധ് പ്രവിശ്യകളിലായി അടുത്തിടെ സായുധാക്രമണങ്ങള്‍ നടന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ നടപടി.
കഴിഞ്ഞയാഴ്ച ബലൂചിസ്താനിലെ സൂഫി ആരാധനാലയത്തില്‍ നടന്ന ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടുദിവസം മുമ്പ് തന്നെ തീരുമാനം കൈക്കൊണ്ടതായി ഡോണ്‍ പത്രം റിപോര്‍ട്ട് ചെയ്തു. ജയ്‌ശെ മുഹമ്മദ്, ലശ്കറെ ത്വയ്യിബ, എന്നിവയെ നേരത്തേ നിരോധിത സംഘടനകളുടെ പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. ഹാഫിസ് സഈദിന്റെ ജമാഅത്തുദ്ദവ നിരീക്ഷണപട്ടികയിലാണ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day