|    Mar 23 Thu, 2017 10:01 am
FLASH NEWS

പാകിസ്താന്‍ ഭേദപ്പെട്ട ലീഡിലേക്ക്

Published : 17th July 2016 | Posted By: SMR

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താന്‍ ഭേദപ്പെട്ട ലീഡിലേക്ക്. പാകിസ്താന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 339ന് മറുപടിയായി ആതിഥേയരായ ഇംഗ്ലണ്ട് 272 റണ്‍സിന് പുറത്തായി. തുടര്‍ന്ന് രണ്ടാമിന്നിങ്‌സ് ബാറ്റിങാരംഭിച്ച പാകിസ്താന്‍ മൂന്നാംദിനം 65 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ആറ് വിക്കറ്റിന് 174 റണ്‍സെന്ന നിലയിലാണ്.
നാല് വിക്കറ്റ് ബാക്കിനില്‍ക്കേ പാകിസ്താന് രണ്ടാമിന്നിങ്‌സില്‍ 241 റണ്‍സിന്റെ ലീഡായി. 33 റണ്‍സുമായി സര്‍ഫ്രാസ് അഹ് മദും രണ്ട് റണ്‍സോടെ യാസിര്‍ ഷായുമാണ് ക്രീസില്‍. ആസാദ് ഷഫീഖ് 49 റണ്‍സെടുത്ത് പുറത്തായി. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്‌സ് മൂന്നും മോയിന്‍ അലി രണ്ടും വിക്കറ്റ് വീഴ്ത്തി. നേരത്തെ ആറ് വിക്കറ്റ് വീഴ്ത്തിയ യാസിര്‍ ഷായാണ് ഒന്നാമിന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 272 റണ്‍സില്‍ പിടിച്ചുകെട്ടിയത്. ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ അലെസ്റ്റര്‍ കുക്ക് 81 റണ്‍സെടുത്തു.

(Visited 24 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക