|    Jul 22 Sat, 2017 6:25 pm
FLASH NEWS
Home   >  National   >  

പാകിസ്താന്‍ ഭീകര രാഷ്ട്രം : രാജ്‌നാഥ് സിങ്

Published : 18th September 2016 | Posted By: G.A.G

ന്യൂഡല്‍ഹി: പാക്കിസ്താന്‍ ഭീകരരാഷ്ട്രമാണെന്നും പാക്ക് സര്‍ക്കാരിന്റെ പിന്തുണയോടെയാണു ഭീകരര്‍ അതിര്‍ത്തി കടക്കുന്നതെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കശ്മീരിലെ ഉറിയില്‍ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ അടിയന്തരമായി ചേര്‍ന്ന ഉന്നതതലയോഗത്തിനുശേഷമായിരുന്നു രാജ്‌നാഥ് സിങിന്റെ പ്രസ്താവന.
വിദഗ്ധ പരിശീലനം ലഭിച്ചവരാണ് ഉറിയില്‍ ആക്രമണം നടത്തിയതെന്നും പാക്ക് സര്‍ക്കാര്‍ ഭീകരരെ നേരിട്ടു പിന്തുണയ്ക്കുന്നതിനു തെളിവാണിതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. പാക്ക് സര്‍ക്കാരിന്റെ നടപടിയില്‍ വലിയ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാലുദിവസത്തെ സന്ദര്‍ശനത്തിനായി  റഷ്യയിലേക്കും തുടര്‍ന്നു യു എസിലേക്കും യാത്രതിരിക്കാനിരുന്ന നിരുന്ന രാജ്‌നാഥ് സിങ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടു യാത്രകളും മാറ്റിവച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക