|    Oct 21 Sat, 2017 4:15 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പാകിസ്താന്‍ ഭീകരരാഷ്ട്രം: യുഎന്നില്‍ ഇന്ത്യ

Published : 23rd September 2016 | Posted By: SMR

യുഎന്‍: പാകിസ്താന്‍ ഭീകരരാഷ്ട്രമാണെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍. കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി പൊതുസഭയില്‍ കശ്മീര്‍ പ്രശ്‌നത്തെക്കുറിച്ച് നടത്തിയ രൂക്ഷവിമര്‍ശനത്തിനു മറുപടിയായാണ് യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി ഈണം ഗാംഭീര്‍ പൊതുസഭയില്‍ പാകിസ്താനെതിരേ ആഞ്ഞടിച്ചത്. ദീര്‍ഘകാല നയത്തിലൂടെ ഇന്ത്യക്കാര്‍ക്കെതിരേ യുദ്ധക്കുറ്റങ്ങള്‍ ആവര്‍ത്തിക്കുകയാണ് ഇവര്‍.
ഭീകരപ്രവര്‍ത്തന പരിശീലനത്തിന് ആതിഥ്യം വഹിക്കുന്ന രാഷ്ട്രമാണ് പാകിസ്താന്‍. അന്താരാഷ്ട്ര സഹായമായി ലഭിക്കുന്ന കോടിക്കണക്കിനു ഡോളര്‍ അയല്‍രാജ്യങ്ങളെ ആക്രമിക്കുന്നവരുടെ പരിശീലനത്തിനും മറ്റും ഉപയോഗിക്കുന്നു. ജയ്‌ശെ മുഹമ്മദ് മേധാവി മസ്ഊദ് അസ്ഹര്‍, മുംബൈ ആക്രമണത്തിന്റെ ആസൂത്രകന്‍ സകീഉര്‍റഹ്മാന്‍ ലഖ്‌വി തുടങ്ങിയ ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച പല ഭീകരരും പാക് തെരുവുകളില്‍ സ്വതന്ത്രമായി വിഹരിക്കുകയാണ്. ഏകാധിപത്യ നിയമം വഴി രാജ്യത്തെ സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നു. അണ്വായുധത്തെക്കുറിച്ചും ഭീകരതയെക്കുറിച്ചും വ്യാജപ്രസ്താവനകളാണ് പാകിസ്താന്‍ നടത്തുന്നതെന്നും ഈണം ഗാംഭീര്‍ കുറ്റപ്പെടുത്തി.
കൊല്ലപ്പെട്ട ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ പാക് പ്രധാനമന്ത്രി പുകഴ്ത്തിയതിനെയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചു. ജമ്മു-കശ്മീരിലെ ജനങ്ങള്‍ക്ക് സര്‍വ സംരക്ഷണവും ഇന്ത്യ നല്‍കും. പാക് പ്രധാനമന്ത്രി ഐക്യരാഷ്ട്ര പൊതുസഭയില്‍ പ്രഭാഷണം നടത്തുമ്പോള്‍ അദ്ദേഹത്തിന്റെ സ്ഥാനപതിയെ ഡല്‍ഹിയില്‍ വിളിച്ചുവരുത്തി ഉറി ആക്രമണത്തില്‍ പാകിസ്താന്റെ പങ്കിനെക്കുറിച്ചുള്ള തെളിവുകള്‍ കൈമാറിയതായും ഈണം ഗാംഭീര്‍ ഓര്‍മിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക