|    Oct 17 Wed, 2018 2:52 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പാകിസ്താന്‍ പൊതു തിരഞ്ഞെടുപ്പില്‍ ജമാഅത്തുദ്ദഅ്‌വ മല്‍സരിക്കും

Published : 19th September 2017 | Posted By: fsq

 

ലാഹോര്‍: ഹാഫിസ് സഈദ് നേതൃത്വം നല്‍കുന്ന ജമാഅത്തുദ്ദഅ്‌വ അടുത്തവര്‍ഷം നടക്കുന്ന പാകിസ്താന്‍ പൊതുതിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. ജമാഅത്തുദ്ദഅ്‌വ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു. മില്ലി മുസ്‌ലിം ലീഗെന്ന പേരിലാണു സംഘടന രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിച്ചത്. മുംബൈ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനെന്നു കരുതുന്ന ഹാഫിസ് സഈദ് അടക്കമുള്ള നേതാക്കള്‍ വീട്ടുതടങ്കലില്‍ കഴിയുന്നതിനിടെയാണു ജമാഅത്തുദ്ദഅ്‌വയുടെ രാഷ്ട്രീയ പ്പാര്‍ട്ടി രൂപീകരണ തീരുമാനം പുറത്തുവന്നത്. സംഘടനയുടെ പിന്തുണയോടെ മല്‍സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി ശെയ്ഖ് യാക്കൂബ് കഴിഞ്ഞദിവസം ലാഹോര്‍ ഉപതിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തെിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss