|    Oct 24 Wed, 2018 3:52 am
FLASH NEWS
Home   >  Just In   >  

പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ മന്ത്രിയും ഭാര്യയും മരിച്ച നിലയില്‍

Published : 1st February 2018 | Posted By: Jesla

കറാച്ചി: പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ മന്ത്രി മിര്‍ ഹസര്‍ഖാന്‍ ബിജറാനിയെയും ഭാര്യയെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

സിന്ധ് പ്രവിശ്യയുടെ പ്ലാനിംഗ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിഭാഗത്തിന്റെ മന്ത്രിയാണ് ഹസര്‍ഖാന്‍. ഭാര്യ ഫാരിഹ റസാഖ് പത്രപ്രവര്‍ത്തകയായിരുന്നു. വീട്ടിലെ മുറിയിലാണ് രണ്ടുപേരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പാര്‍ട്ടിക്ക് ഹസര്‍ഖാന്റെ മരണം കനത്ത ആഘാതമാണെന്നും സിന്ധ് അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ സൊഹെയില്‍ അന്‍വര്‍ സിയാല്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss