|    Oct 20 Sat, 2018 7:26 am
FLASH NEWS
Home   >  Todays Paper  >  page 9  >  

പാകിസ്താന്‍: പിടിഐക്ക് 33 സംവരണ സീറ്റുകള്‍ കൂടി

Published : 13th August 2018 | Posted By: kasim kzm

ഇസ്‌ലാമാബാദ്: പാകിസ്താന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ട ഇംറാന്‍ഖാന്റെ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിക്ക് 33 സംവരണ സീറ്റുകള്‍ കൂടി ലഭിച്ചു. സ്ത്രീകള്‍ക്കായി സംവരണം ചെയ്ത 28 സീറ്റും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി നീക്കിവച്ച അഞ്ചു സീറ്റുമാണ് പാക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിഐക്ക് അനുവദിച്ചത്. ഇതോെട പാര്‍ലമെന്റില്‍ പിടിഐയുടെ അംഗബലം 158 ആയി.
കഴിഞ്ഞമാസം 25ന് തടന്ന തിരഞ്ഞെടുപ്പില്‍ 116 സീറ്റോടെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷത്തിന് ഇനി 14 സീറ്റുകളാണ് ആവശ്യമുള്ളത്. ഇതിനായി ചെറുപാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണ തേടിയിരിക്കുകയാണ് ഇംറാന്‍ഖാന്‍.തിരഞ്ഞെടുപ്പില്‍ നേടിയ സീറ്റുകള്‍ക്ക് ആനുപാതികമായാണു കമ്മീഷന്‍ പാര്‍ട്ടികള്‍ക്ക് സംവരണ സീറ്റുകള്‍ വീതിച്ചു നല്‍കിയത്. 342 അംഗ പാര്‍ലമെന്റില്‍ സ്ത്രീകള്‍ക്കായി 60 സീറ്റും ന്യൂനപക്ഷങ്ങള്‍ക്ക് 10 സീറ്റുമാണ് സംവണം ചെയ്തിരിക്കുന്നത്്.
മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പാകിസ്താന്‍ മുസ്്‌ലിംലീഗ്-നവാസിന്് 16 സംവരണ സീറ്റുകള്‍ ലഭിച്ചു. ഇംറാന്‍ഖാന്‍ 18ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പിടിഐ അറിയിച്ചിരിക്കുന്നത്്. പുതിയ പാര്‍ലമെന്റ് അംഗങ്ങളുടെ ആദ്യയോഗം ഇന്ന് നടക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss