|    Jan 22 Mon, 2018 12:11 pm
Home   >  National   >  

പാകിസ്താന്‍ പരാതിയുമായി ഐക്യരാഷ്ട്രസഭയിലേക്ക്

Published : 30th September 2016 | Posted By: G.A.G

യുണൈറ്റഡ് നേഷന്‍സ്:  ഇന്ത്യന്‍ സൈന്യം അധിനിവേശ കശ്മീരില്‍ നടത്തിയ മിന്നലാക്രമണത്തിനെതിരേ പാകിസ്ഥാന്‍ പരാതിയുമായി ഐക്യരാഷ്ട്ര സഭയിലേക്ക്. പരമാവധി സംയമനം പാലിക്കുമെന്നും ഇന്ത്യ പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും സഭയിലെ പാകിസ്താന്‍ അംബാസഡര്‍ മലീഹ ലോധി ഐക്യരാഷ്ട്ര സമിതിയെ അറിയിച്ചു.
ഇന്ന് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനെ നേരിട്ടുകണ്ട് കാര്യങ്ങള്‍ അവതരിപ്പിക്കുമെന്ന് ലോധി അറിയിച്ചിട്ടുണ്ട്. ഇന്ത്യ നടത്തുന്ന പ്രകോപനങ്ങളില്‍ പാക്കിസ്ഥാന്‍ പരമാവധി സംയമനം പാലിക്കുകയാണെന്നും മൗനം പാലിക്കുന്നതിന് ഒരു പരിധിയുണ്ടെന്നും ലോധി മാധ്യമങ്ങളോട് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day