|    Oct 21 Sun, 2018 5:25 am
FLASH NEWS
Home   >  Todays Paper  >  page 9  >  

പാകിസ്താന്‍ ടെററിസ്താനെന്ന് ഇന്ത്യ

Published : 23rd September 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്:  യുഎന്‍ പൊതുസഭയില്‍ പാകിസ്താനെ ടെററി—സ്താന്‍ എന്നു വിശേഷിപ്പിച്ച് ഇന്ത്യ. പാകിസ്താന്‍ ഭീകരവാദത്തിന്റെ ഭൂമിശാസ്ത്രപരമായ പര്യായമായി മാറിയെന്നും ആഗോള ഭീകരവാദത്തിന്റെ കയറ്റുമതി കേന്ദ്രമാണെന്നും ഇന്ത്യന്‍ പ്രതിനിധി ആരോപിച്ചു. കശ്മീരില്‍ സിവിലിയന്‍മാരെ ഇന്ത്യ ക്രൂരമായി അടിച്ചമര്‍ത്തുകയാണെന്നും കശ്മീരിലേക്കു യുഎന്‍ പ്രത്യേക പ്രതിനിധിയെ നിയോഗിക്കണമെന്നും പാക് പ്രധാനമന്ത്രി ഷാഹിദ് ഖാക്വാന്‍ അബ്ബാസി പൊതുസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായിട്ടായിരുന്നു ഇന്ത്യന്‍ പെര്‍മനന്റ് മിഷന്‍ സെക്രട്ടറി ഈനംഗംഭീറിന്റെ പ്രതികരണം. ഉസാമാ ബിന്‍ ലാദിനെയും മുല്ല ഉമറിനെയും സംരക്ഷിച്ച രാജ്യമാണു പാകിസ്താന്‍. ഭീകരവിരുദ്ധ പദ്ധതികള്‍ പാകിസ്താന്റെ പ്രത്യക്ഷമുഖമാണെന്നും പരോക്ഷമായി ഭീകരസംഘടനകള്‍ക്കു സുരക്ഷിത താവളമൊരുക്കുകയാണെന്നും അവര്‍ ആരോപിച്ചു. ജമ്മുകശ്മീരിന്റെ അതിര്‍ത്തികള്‍ കവര്‍ന്നെടുക്കാനുള്ള പാകിസ്താന്റെ ശ്രമങ്ങളെ ആര്‍ക്കും ന്യായീകരിക്കാനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം പാകിസ്താനെതിരായ നിയന്ത്രിത യുദ്ധങ്ങള്‍ക്കു പ്രോല്‍സാഹനം നല്‍കുന്ന ഇന്ത്യക്ക് അതേരീതിയിലുള്ള ശക്തമായ തിരിച്ചടികള്‍ ലഭിക്കുമെന്നും പാക് പ്രധാനമന്ത്രി ഷാഹിദ് ഖാക്വാന്‍ അബ്ബാസി മുന്നറിയിപ്പു നല്‍കി. കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കശ്മീ രികള്‍ക്കു സ്വയം നിര്‍ണയാവകാശം നല്‍കുന്ന യുഎന്‍ രക്ഷാസമിതി പാസാക്കിയ രക്ഷാസമിതി പ്രമേയം നടപ്പാക്കാന്‍ ഇന്ത്യ തയ്യാറാവുന്നില്ല. സ്വയംനിര്‍ണയാവകാശത്തിനായി പോരാടുന്ന കശ്മീരികളെ അടിച്ചമര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ പ്രശ്‌നം നീതിയുക്തമായും സമാധാനപരമായും പരിഹരിക്കണം. സമാധാന ചര്‍ച്ചകള്‍ പുനസ്ഥാപിക്കാന്‍ ഇന്ത്യ തയ്യാറാവുന്നില്ലെങ്കില്‍ രക്ഷാസമിതി പ്രമേയം നടപ്പില്‍വരുത്താന്‍ യുഎന്‍ നടപടി സ്വീകരിക്കണം. പാകിസ്താന്‍ ഭീകരവാദ സംഘടനകളുടെ സുരക്ഷിത കേന്ദ്രമല്ലെന്നും പ്രധാനമന്ത്രി ഷാഹിദ് ഖാക്വാന്‍ അബ്ബാസി കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss