|    May 27 Sat, 2017 7:35 pm
FLASH NEWS

പാകിസ്താന്‍ ചൈനയില്‍ നിന്ന് എട്ട് മുങ്ങിക്കപ്പലുകള്‍ വാങ്ങുന്നു

Published : 1st September 2016 | Posted By: SMR

ഇസ്‌ലാമാബാദ്: ചൈനയില്‍നിന്ന് സൈനിക മുങ്ങിക്കപ്പലുകള്‍ വാങ്ങുന്നതിനായി പാകിസ്താന്‍ കരാറിലെത്തി. 500 കോടി ഡോളറിന്റെ കരാര്‍ പ്രകാരം 2028ഓടെ എട്ടു മുങ്ങിക്കപ്പലുകളാണ് ചൈനയില്‍നിന്ന് പാകിസ്താന്‍ ഇറക്കുമതി ചെയ്യുക. ചൈനയില്‍നിന്നുള്ള ഏറ്റവും വലിയ ആയുധ കയറ്റുമതിയാണിത്. കഴിഞ്ഞ മാസം 26ന് നടന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുെടയും നാവിക ഉദ്യോഗസ്ഥരുടെയും പ്രതിരോധ ഉപസമിതി അംഗങ്ങളുടെയും യോഗത്തില്‍ കരാര്‍ സംബന്ധിച്ച് ധാരണയിലെത്തിയതായി റേഡിയോ പാകിസ്താന്‍ റിപോര്‍ട്ട് ചെയ്തു. രാജ്യത്തെ പുതു തലമുറ മുങ്ങിക്കപ്പല്‍ വികസന പദ്ധതിയുടെ ഭാഗമായാണ് കരാര്‍.
പദ്ധതിക്കായി ചൈന പാകിസ്താന് കുറഞ്ഞ പലിശനിരക്കില്‍ ദീര്‍ഘകാല വായ്പ അനുവദിക്കുമെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഏതു തരത്തിലുള്ള മുങ്ങിക്കപ്പലുകളാണ് പാകിസ്താന്‍ നാവിക സേനയ്ക്ക് ചൈന നല്‍കുന്നതെന്നത് സംബന്ധിച്ച വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
ചൈനീസ് സേനയുടെ ഡൈപ് 039, 041 യുവാന്‍ ക്ലാസ് മുങ്ങിക്കപ്പലുകളുടെ പതിപ്പുകളാവും പാകിസ്താന് കൈമാറുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. ആദ്യ നാല് മുങ്ങിക്കപ്പലുകള്‍ 2023ലും ബാക്കിയുള്ളവ 2028ലുമായിരിക്കും പാകിസ്താനിലെത്തുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day