|    Oct 21 Sat, 2017 2:09 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പാകിസ്താന്‍ : ഖാക്വാന്‍ അബ്ബാസി പ്രധാനമന്ത്രിയായി തുടരുമെന്ന് ശരീഫ്

Published : 10th August 2017 | Posted By: fsq

 

ഇസ്‌ലാമാബാദ്: പാകിസ്താന്‍ മുസ്‌ലിം ലീഗ് സര്‍ക്കാരിന്റെ തുടര്‍ കാലാവധിയില്‍ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ ഷാഹിദ് ഖാക്വാന്‍ അബ്ബാസി പൂര്‍ത്തിയാക്കുമെന്ന് നവാസ് ശരീഫ്. നേരത്തേ നവാസ് ശരീഫിന്റെ സഹോദരന്‍ ശഹ്ബാസ് ശരീഫിന്റെ പേരും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നു.ശഹ്ബാസ് പ്രധാനമന്ത്രിയാകുന്നതുവരെ ഇടക്കാലത്തേക്കായിരുന്നു ഖാക്വാന്‍ അബ്ബാസിക്ക് ചുമതല കൈമാറിയതെന്നായിരുന്നു റിപോര്‍ട്ടുകള്‍. എന്നാല്‍, രാജ്യത്തിന്റെ പ്രധാന ശക്തികേന്ദമായ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായ ശഹ്ബാസ് ശരീഫിനെ പിന്‍ലിച്ചാല്‍ ഭരണകക്ഷിയായ പാകിസ്താന്‍ മുസ്‌ലിം ലീഗ് -നവാസ് (പിഎംഎല്‍-എന്‍) വിഭാഗത്തിന് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലാണ് പുതിയ തീരുമാനത്തിനു പിന്നിലെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ ഷാഹിദ് ഖാക്വാന്‍ അബ്ബാസി പ്രധാനമന്ത്രിസ്ഥാനത്തേക്ക് തീര്‍ത്തും യോജിക്കുന്ന വ്യക്തിയാണെന്ന വിലയിരുത്തലാണ് തീരുമാനത്തിനു പിന്നിലെന്ന് പാര്‍ട്ടി വക്താക്കള്‍ വ്യക്തമാക്കി. ശഹ്ബാസ് സ്ഥാനമൊഴിഞ്ഞാല്‍ പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാന്‍ പാര്‍ട്ടിക്ക് ശക്തമായ സ്ഥാനാര്‍ഥികളില്ലെന്നതും തീരുമാനത്തിനു കാരണമായതായാണ് വിലയിരുത്തല്‍. പാനമ കേസില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെ സുപ്രിംകോടതി അയോഗ്യനാക്കിയതിനു പിന്നാലെ ഒഴിവുവന്ന പാര്‍ലമെന്റ് സീറ്റിലേക്ക് നവാസ് ശരീഫിന്റെ പത്‌നിയോ മകളോ മല്‍സരിച്ചേക്കുമെന്ന് സൂചനയുണ്ട്. ലാഹോറിലെ എന്‍എ-120 മണ്ഡലത്തില്‍നിന്നും പാകിസ്താന്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയായി നവാസ് ശരീഫിന്റെ പത്‌നി കുല്‍സുമിനെയോ മകള്‍ മറിയമിനെയോ മല്‍സരിപ്പിക്കാനാണ് നീക്കം. ഇതിനിടെയാണ് നിലപാടില്‍ വ്യക്തത വരുത്തി ശരീഫ് രംഗത്തെത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക