|    Aug 23 Wed, 2017 12:16 am
FLASH NEWS
Home   >  Todays Paper  >  page 11  >  

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് പുതിയ ചെയര്‍മാന്‍

Published : 10th August 2017 | Posted By: fsq

 

ഇസ്‌ലാമാബാദ്: പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അധ്യക്ഷനായി നജാം സേതിയെ നിയമിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ സ്ഥാനമൊഴിഞ്ഞ ഷെഹരിയാര്‍ ഖാനു പകരക്കാരനായാണ് 69കാരനായ സേതി പിസിബിയുടെ തലപ്പത്തെത്തിയത്. ഒമ്പതംഗ ബോര്‍ഡ് ഓഫ് ഗവേണന്‍സ് ഏകകണ്ഠമായി സേതിയെ തിരഞ്ഞെടുക്കുകയായിരുന്നു. പാകിസ്താനെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചു കൊണ്ടുവരലാണ് തന്റെ മുഖ്യലക്ഷ്യമെന്ന് ചുമതലയേറ്റെടുത്ത സേതി പ്രതികരിച്ചു. ഇന്ത്യയുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച്, ഇരുരാജ്യങ്ങളും തമ്മിലുള്ള മല്‍സരത്തിന് വേണ്ടി പ്രയത്‌നിക്കുമെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക